Community Information
-
•
എംഎസ് സൊല്യൂഷനും സൈലവും ചോദ്യ പേപ്പർ ചോർത്തുന്നു, പരാതി നൽകിയിട്ടും നടപടിയില്ല; കെഎസ്‌യു / MS Solutions & Xylem Learning leaked question paper.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുൾപ്പെടുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി ടി സൂരജ്. കോഴിക്കോട്: യൂട്യൂബ് ചാനൽ വഴി ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുൾപ്പെടുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി ടി സൂരജ്. പരീക്ഷയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് ആദ്യത്തെ സംഭവമല്ല നടക്കുന്നതെന്നും സൂരജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംഎസ് സൊല്യൂഷനും സൈലവും ചോദ്യ പേപ്പർ ചോർത്തുന്നു എന്ന് പരാതി നൽകിയിരുന്നു. ഡിഡിഇക്ക് പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോർട്ട് കൊടുത്തെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തില്ല. ട്യൂഷൻ സെൻ്ററിൻ്റെ മറവിൽ കള്ളപ്പണം വരുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകളെ കേന്ദ്രീകരിച്ച് ഇഡി, വിജിലൻസ് അന്വേഷണം വേണമെന്നും ഇത്തരത്തിലുള്ള പ്രവണതകൾ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്നും വി ടി സൂരജ് പറഞ്ഞു. News link : https://www.reporterlive.com/amp/topnews/kerala/2024/12/15/ms-solution-and-xylem-leak-question-paper-no-action-despite-complaint-vt-suraj4
© 2025 Indiareply.com. All rights reserved.