IndiaReply Logo Indiareply
Sign In Sign Up
  • Home
  • Popular
  • Explore
  • All
    • Loading...

Tell us about your community

i/communityname

Your community description

Info
Install our Android app to unlock all features.
i/Kerala
Chat About

Community Information

i/kerala

  • aditi

    •

    4 months

    Indigenous rice varieties in Kerala

    #Rant പവിഴം മട്ട അരി തിന്ന് പല്ല് വേദനിക്കാൻ തുടങ്ങിയപ്പോ ആമസോണിൽ കേറി other red rice varieties ഒന്ന് തപ്പി നോക്കി. Variety ഇല്ല. അങ്ങനെ പണ്ട് നാട്ടിൽ വെച്ചിരുന്ന നെല്ലിനം ഏതാണ് എന്ന് അമ്മയോട് ചോയ്ച്ചപ്പോൾ കിട്ടിയ ഉത്തരം - വെളിയൻ (കൂടെ ആതിര (ഫലിച്ചില്ല), ഗന്ധകാശാല) പണ്ടത്തെ ചാറ് വേണ്ടാത്ത കഞ്ഞിയുടെ (പ്ലസ് ചുട്ട ഉണക്കമീനും) രുച്ചി ഓർത്തപ്പോൾ കിട്ടാൻ സാധ്യത ഉണ്ടോ എന്ന് തപ്പി നോക്കിയതാണ്. വെളിയൻ എന്ന പേരിൽ products ഇല്ല, ഒരു PDF file മാത്രം. കേരളത്തിൽ, പ്രത്യേകിച്ച് വയനാട്ടിൽ, നൂറിന് മേലെ നെല്ലിനങ്ങൾ ഉണ്ട്. അതും വളരെ nutritional ആയവ. പക്ഷെ ഇന്ന് അവ കാര്യമായി കാണാൻ ഇല്ല, വിപണിയിലും ഇല്ല. അവയെ സംരക്ഷിക്കാൻ ഒറ്റപ്പെട്ട efforts നടക്കുന്നുണ്ട് എന്നേ ഉള്ളു - ചെറുവയൽ രാമൻ, സ്വാമിനാഥൻ ഫൗണ്ടേഷൻ etc കൂട്ടുകുടുംബങ്ങൾ ഇല്ലാതെ ആവുകയും, labour intensive ആയ നെൽകൃഷി unprofitable ആവുകയും ചെയ്തപ്പോൾ നെല്ലിനെ ചുറ്റിപറ്റി ഉള്ള ആവാസവ്യവസ്ഥ ഇല്ലാതെ ആയികൊണ്ടിരിക്കുക ആണ്. അതോടൊപ്പം പലയിനം നെല്ലുകളും.
    2

© 2025 Indiareply.com. All rights reserved.

All Groups
    • Loading...
RECENT POSTS
Clear
    Loading...
New notification
Message icon
a few seconds ago

Sign in to our platform

Lost Password?
Not registered? Create account