-
ഫോണിൽ കൂട്ടുമ്പോ ചെവിയിൽ കുത്താൻ മറക്കരുതേ
അച്ഛനു ആരോഗ്യ പ്രശ്നങ്ങൾ ആയി ആശുപത്രികളിൽ കൂടെ പോയി ഇരുന്നു തുടങ്ങിയപ്പോൾ ശ്രദ്ധിച്ച ഒരു കാര്യമാണ്... നമ്മുടെ നാട്ടുകാർക്ക് ഇതെന്തു പറ്റി? നിറയെ ആൾകാർ ഇങ്ങനെ ഫോണിൽ കുത്തി ഇരിക്കുന്നു ഫുൾ വോളിയം, ആർക്കും ഹെഡ്‍ഫോൺ ഇല്ല. ഒരു കൂസലും ചളുപ്പും ഇല്ലാതെ വളിച്ച കോമഡി സ്‌കിറ്റുകൾ, കച്ചറ ന്യൂസ് ചാനൽ തര്ക്കങ്ങള്, മത പ്രഭാഷങ്ങ്ൾ, ഭക്തി ഗാനങ്ങൾ... എല്ലാം ഇങ്ങനെ അലച്ചു കൊണ്ടേ ഇരിക്കുന്നു..! കേട്ടു കേട്ട് പഴകിയ ഡയലോഗുകൾ, ടിക്കറ്റോക് cringe ചിരികൾ, ഓ നോ.. ഓ നോ... അല്ലെങ്കിൽ കീ കൊട്..., ഇതാണ് ഇപ്പൊ നമ്മുടെ നാട്ടിലെ ജനറൽ വൈബ്. Seriously, ഒരൊറ്റ ഹെഡ്ഫോൺ വെക്കാൻ എന്താ ഇത്ര പ്രയാസം? ഇതിനൊക്കെ വില വളരെ കുറവല്ലേ? ഒരു ഡസൻ ചീപ് ഹെഡ്‍ഫോൺ കൊണ്ടുവന്നു ഓരോരുത്തർക്കും കൊടുത്താലോ എന്നാണു ആലോചന. അല്ലെങ്കിൽ "ഫോണിൽ കുത്തുമ്പോ ചെവിയിൽ കുത്താൻ മറക്കരുതേ" എന്ന് ബോർഡ് / ടി-ഷർട്ട് പ്രിന്റ് ചെയ്താലോ..? എന്ത് ചെയ്താലാണ് ഇതൊന്നു മാറുക?14
© 2025 Indiareply.com. All rights reserved.