IndiaReply Logo Indiareply
Sign In Sign Up
  • Home
  • Popular
  • Explore
  • All
    • Loading...

Tell us about your community

i/communityname

Your community description

Info
Install our Android app to unlock all features.
i/Kerala
Chat About

Community Information

i/kerala

  • smehssaketkumar01

    •

    4 months

    വായനക്കാരെ വിഡ്‌ഢികളാക്കിയ പരസ്യം; ‘മാധ്യമ ധാർമികതയുടെ ലംഘനം’

    > വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംനൽകി ജനങ്ങളെ ആശങ്കയിലാക്കിയ പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത്‌ മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന്‌ നോട്ടീസിൽ വ്യക്തമാക്കി. ജനുവരി 24നാണ് ദേശാഭിമാനി ഒഴികെയുള്ള മലയാളപത്രങ്ങൾ ഒന്നാംപേജിൽ പൂർണപേജ് പരസ്യം പ്രസിദ്ധീകരിച്ച്‌ വായനക്കാരെ വിഡ്‌ഢികളാക്കിയത്‌. > വിവിധ വിഷയങ്ങളിൽ വാർത്താരൂപത്തിലുള്ള കൽപ്പിത കഥകളായിരുന്നു ഒന്നാംപേജിൽ. ജെയിൻ കൽപ്പിത സർവകലാശാലയുടെ മാർക്കറ്റിങ്‌ ഫീച്ചറിൽ ‘നോട്ടേ വിട, ഇനി ഡിജിറ്റൽ കറൻസി’ എന്നും ‘മാറ്റത്തിന്റെ കാറ്റിൽ പറന്ന് പേപ്പർ കറൻസി’എന്നുമൊക്കെയുള്ള തലക്കെട്ടിലായിരുന്നു വാർത്ത. ഫെബ്രുവരി ഒന്നുമുതൽ പേപ്പർ കറൻസിവഴിയുള്ള പണമിടപാട് പൂർണമായും അവസാനിക്കുമെന്നും ഡിജിറ്റൽ കറൻസി മാത്രമേ ഉണ്ടാകൂ എന്നും വാർത്തയിൽ പറഞ്ഞിരുന്നു. > **1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ്‌ നോട്ടീസ്‌. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ, നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു. ജനുവരി 25നാണ്‌ നോട്ടീസ്‌ അയച്ചത്‌.** പരസ്യം വാർത്തയാണെന്ന് കരുതി വായനക്കാർ ആശങ്കയിലായി. പത്രങ്ങളുടെ നടപടി ചർച്ചയാകുകയും സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷപ്രതികരണം ഉണ്ടാകുകയും ചെയ്‌തു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രസ് കൗൺസിൽ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. Copied from the Deshabhimani [article](https://www.deshabhimani.com/News/kerala/news-paper-08048), which licenses its text under the [CC-BY-NC-SA 4.0](https://creativecommons.org/licenses/by-nc-sa/4.0/) copyleft license.
    11

© 2025 Indiareply.com. All rights reserved.

All Groups
    • Loading...
RECENT POSTS
Clear
    Loading...
New notification
Message icon
a few seconds ago

Sign in to our platform

Lost Password?
Not registered? Create account