Community Information
-
•
കടൽ ഖനനം: ഇന്ന് അർധരാത്രി മുതൽ തീരദേശ ഹർത്താലിന് ആഹ്വാനം
കടൽ മണൽ ഖനനത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ സമ്മേളനങ്ങൾ നടക്കും. മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം ലത്തീൻ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറൽ കൺവീനർ പി.പി.ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകൾ, ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകൾ, ബോട്ട് ഓണേഴ്സ് സംഘടനകൾ തുടങ്ങിയവരുടെയും പിന്തുണയുണ്ട്.5
© 2025 Indiareply.com. All rights reserved.