IndiaReply Logo Indiareply
Sign In Sign Up
  • Home
  • Popular
  • Explore
  • All
    • Loading...

Tell us about your community

i/communityname

Your community description

Info
Install our Android app to unlock all features.
i/Kerala
Chat About

Community Information

i/kerala

  • sakshu_006

    •

    4 months

    എന്താണ് ഡീപ്പ് സീക്ക് ? Chat Gpt ക്ക് ഒത്ത എതിരാളി !!

    ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയായി ചൈന പുറത്തിറക്കിയ ചാറ്റ്ബോട്ടാണ് ഡീപ് സീക്ക് (Deep seek). ഇതോടെ ചാറ്റ് ജിപിടിക്കും മെറ്റ എഐയ്ക്കും അടക്കം കനത്ത വെല്ലുവിളിയാണ് ഡീപ് സീക്ക് ഉയര്‍ത്തുന്നത്. ചൈനീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലാബാണ് ഫീ ലാംഗേജ് മോഡല്‍ ഡീപ്സീക്ക് വി3 (DeepSeek V3) പുറത്തിറ ക്കിയത്. 5.58മില്യണ്‍ ഡോളറിന് വെറും രണ്ട് മാസം കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മറ്റ് എഐ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലവു കുറഞ്ഞ ഓപ്പണ്‍-സോഴ്സ് ലാര്‍ജ് ലാഗ്വേജ് മോഡലാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ് സീക്ക് പുറത്തിറക്കിയിരിക്കുന്നത്. ഡീപ്സീക്കിന് തൊട്ടു പിന്നാലെ ഡീപ് സീക്ക് ആര്‍1 എന്ന പുതിയ മോഡലും ചൈന ജനുവരിയില്‍ പുറത്തിറക്കിയിരുന്നു. ലിയാംഗ് വെന്‍ഫെന്‍ഗ് എന്ന വ്യവസായി 2023ലാണ് ഡീപ്‌സീക്ക് സ്ഥാപിക്കുന്നത്. ലാഭം മാത്രം നോക്കാതെ ഭാവിയെ മുന്നില്‍ കണ്ടുള്ള ഗവേഷണങ്ങളിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.പ്രോബ്ലം സോള്‍വിംഗ്, കോഡിംഗ് എന്നിവയിലാണ് ഡീപ്‌സീക്ക് കൂടുതലും മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ചത്. നിലവില്‍ ഡീപ്സീക്ക് ആര്‍വണ്ണും ചാറ്റ് ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പെര്‍ഫോര്‍മന്‍സിനൊപ്പം നിര്‍മാണ ചെലവ് വളരെ കുറവ്, സെമി ഓപ്പണ്‍ സോഴ്സ് നേച്ചര്‍ അങ്ങനെ നിരവധി മേന്മകളാണ് ഡീപ്സീക്ക് ആര്‍വണ്ണിനുള്ളത്. എഐ രംഗത്ത് വന്‍ നിക്ഷേ പത്തിന് അമേരിക്കന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചിലവ് കുറഞ്ഞ ഡീപ് സീക്കു മായി ചൈനയും മത്സരം കടുപ്പിച്ചിരിക്കുകയാണ്. ചൈനീസ് എ.ഐ മോഡലുകളായ ബൈറ്റ്ഡാന്‍സ്, ടെന്‍സെന്റ്, ബൈദു, ആലിബാബ എന്നിവ ര്‍ക്കിട്ടായിരുന്നു ആദ്യ പണി. പിടിച്ചുനില്‍ക്കാന്‍ വില കുറക്കുകയല്ലാതെ മറ്റൊന്നും ഈ കമ്പനി കള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. മറ്റുള്ള എ.ഐ കമ്പനികള്‍ക്ക് ചെലവായതിന്റെ പത്ത് ശതമാ നത്തില്‍ താഴെ തുക ഉപയോഗിച്ചാണ് ഡീപ്‌ സീക്ക് ഇത് സാധ്യമാക്കിയത്. പുറത്തിറങ്ങി രണ്ടാഴ്ച കൊണ്ട് യുഎസിലെ ആപ്പ് സ്റ്റോറില്‍ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള സൗജന്യ ആപ്ലിക്കേഷന്‍ ആയി ഇത് മാറി. ടെക് സ്ഥാപനങ്ങളുടെ പറുദീസയായ കിഴക്കന്‍ ചൈനീസ് നഗരമായ ഹാങ്ഷൗ ആസ്ഥാനമായു ള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് ഡീപ്സീക്ക് വികസിപ്പിച്ചത്. ഡീപ് സീക്ക്-വി3 എന്ന സംരംഭമാണ് ഇന്ന് ആഗോളതലത്തിലെ സംസാരവിഷയം. വര്‍ഷ ങ്ങളായി, യുഎസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജ ന്‍സിന്റെ കാര്യത്തില്‍ തര്‍ക്കമില്ലാത്ത നേതാ വാണ്. അവിടേക്കാണ് ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു സ്റ്റാര്‍ട്ടപ്പ് അവതരിച്ചിറ ങ്ങിയത്. കേവലം രണ്ടാഴ്ചകൊണ്ട് ആഗോള തലത്തിലെ ഓപ്പണ്‍ എഐ,ഗൂഗില്‍,മെറ്റ എന്നിവരെ പരിഭഭ്രാന്തിയിലാഴ്ത്താന്‍ ഇതിനു കഴിഞ്ഞു. കൂടാതെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സംഭാവന യായ ജെമിനി, ചാറ്റ്ജിപിടി എന്നിവയേക്കാള്‍ ചെലവ് കുറവ് എന്നവസ്തുതയും വന്‍ ടെക് കമ്പനികള്‍ക്ക് തിരിച്ചടിയായി.യുഎസ് നിര്‍മ്മി ത ചിപ്പുകള്‍ ചൈനയിലെത്തുന്നത് തടയാന്‍ മുന്‍ ജോ ബൈഡന്‍ ഭരണകൂടം ശ്രമിച്ചിരുന്നു. ഡീപ്സീക്കിന്റെ വിജയം സൂചിപ്പിക്കുന്നത് ചൈന വെല്ലുവിളികള്‍ മറികടന്നു എന്നാണ്. ഡീപ്സീക്ക്-വി3 മോഡല്‍ എന്‍വിഡിയയുടെ എച്ച്800 ചിപ്പുകള്‍ ഉപയോഗിച്ചാണ് പരീക്ഷിച്ച തെന്ന് ഡീപ്സീക്ക് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശീലനച്ചെലവ് 6 മില്യണില്‍ താഴെയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച വിവര ങ്ങള്‍.ഡീപ്സീക്കിന്റെ സാങ്കേതിക നേട്ടം സിലിക്കണ്‍ വാലി മുതല്‍ ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.ചൈനീസ് ക്വാണ്ടി റ്റേറ്റീവ് ഹെഡ്ജ് ഫണ്ടായ ഹൈ-ഫ്ളയറിന്റെ ആഴത്തിലുള്ള പഠന ശാഖയായ ഫയര്‍- ഫ്ളയറില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു ആര്‍ട്ടിഫി ഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ ലാബാണ് ഡീപ്സീക്ക്. 2015ല്‍ സ്ഥാപിതമായ ഹൈ-ഫ്‌ളയര്‍ സാമ്പ ത്തിക ഡാറ്റ വിശകലനം ചെയ്യുന്നതിനായി വിപുലമായ കമ്പ്യൂട്ടിംഗ് പ്രയോജനപ്പെടുത്തി പ്രാധാന്യം നേടി. 2023-ഓടെ, അതിന്റെ സ്ഥാപക നായ ലിയാങ് വെന്‍ഫെംഗ്, തകര്‍പ്പന്‍ എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിച്ചു കൊണ്ട് ഡീപ്‌സീക്ക് സൃഷ്ടിക്കുന്നതിലേക്ക് വിഭവങ്ങള്‍ റീഡയറക്ട് ചെയ്തു. ചൈനീസ് സര്‍വകലാശാലകളില്‍നിന്നുള്ള പുതിയ ബിരുദധാരികളാണ് ഡീപ്‌സീക്കില്‍ ജോലി ചെയ്യുന്നത്. ഡീപ്‌സീക്ക് പ്ലേ സ്റ്റോറിൽ ഉണ്ട്(പരീക്ഷിക്കാം. മലയാളവും പിന്തുണയ്ക്കുന്നുണ്ട്)
    14

© 2025 Indiareply.com. All rights reserved.

All Groups
    • Loading...
RECENT POSTS
Clear
    Loading...
New notification
Message icon
a few seconds ago

Sign in to our platform

Lost Password?
Not registered? Create account