Community Information
-
'പൊതുപ്രവർത്തകനായാൽ കേസുണ്ടാകും', ജാമ്യംവേണമെന്ന് PC; ഇറങ്ങിയാൽ കുറ്റം ആവർത്തിക്കുമെന്ന് പരാതിക്കാരൻ
പൊതുപ്രവർത്തകൻ ആയാൽ കേസ് ഉണ്ടാകുമെന്ന് പി.സി ജോർജിന്റെ അഭിഭാഷകൻ പറഞ്ഞു. ഇന്ത്യയിലെ പല പൊതുപ്രവർത്തകർക്കും കേസുകൾ ഉണ്ട്. അത്തരം കേസുകളേ പി.സി. ജോർജിനും ഉള്ളൂ. പി.സി. ജോർജ് കോടതി വിധി തെറ്റിച്ചു എന്നതിന് തെളിവ് ഇല്ല. കേസിൽ അന്വേഷണം പൂർത്തിയായി എന്ന് പോലീസ് തന്നെ പറഞ്ഞു. അതിനാൽ ജാമ്യം നൽകണമെന്ന് ജോർജിന്റെ അഭിഭാഷകൻ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യേണ്ടതുണ്ടെന്നും മികച്ച ചികിത്സ ലഭിക്കാൻ ജാമ്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മെഡിക്കൽ സർട്ടിഫിക്കറ്റ് എങ്ങനെ വേണമെങ്കിലും ലഭിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ഇതിന് മറുപടി നൽകിയത്.1
© 2025 Indiareply.com. All rights reserved.