Community Information
-
•
Kerala School Kalolsavam 2025 | പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ആവിഷ്കരിക്കപ്പെട്ട നിമിഷം; വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി
> മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്; > മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോൾ വെള്ളാർമല സ്കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാൽ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാൻ അവിടത്തെ കുഞ്ഞുങ്ങൾക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ അരങ്ങേറിയത്. പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീർവദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നൽകിയത്. അവർ പകർന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഈ കലോൽസവം ഏറ്റവും മികച്ച രീതിയിൽ നടത്താൻ സാധിക്കണം. വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ!12
© 2025 Indiareply.com. All rights reserved.