Community Information
-
•
കെ കെ ശൈലജയുടെ വ്യാജ വീഡിയോ: മുസ്ലിംലീഗ് നേതാവിന് ശിക്ഷ | Fake video on KK Shailaja: Muslim League leader punished
Judicial First Class Magistrate Court, Thalassery, has punished a U D F/League politician for spreading fake news against KK Shailaja. > ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുസ്ലിംലീഗ് നേതാവിനെ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു. യുഡിഎഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ചെയർമാനും വാർഡംഗവുമായ ന്യൂമാഹി പെരിങ്ങാടി പുള്ളിയുള്ളതിൽപീടികയിലെ ടി എച്ച് അസ്ലമിനാണ് 15,000 രൂപ പിഴശിക്ഷ വിധിച്ചത്. > മുസ്ലിങ്ങൾ വർഗീയവാദികളാണെന്ന് ശൈലജ പറഞ്ഞെന്ന വ്യാജ വീഡിയോ 2024 ഏപ്രിൽ എട്ടിന് മങ്ങാട് സ്നേഹതീരം വാട്സാപ്പ് ഗ്രൂപ്പിൽ അസ്ലം പോസ്റ്റ്ചെയ്തു. ചാനൽ അഭിമുഖം എഡിറ്റുചെയ്ത് യുഡിഎഫ് സൈബർസംഘം തയ്യാറാക്കിയതാണ് വീഡിയോ. ചൊക്ലി കവിയൂരിലെ വി വി അഷിത് നൽകിയ പരാതിയിലാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്. സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ന്യൂമാഹി പഞ്ചായത്തിൽ നേതൃത്വം നൽകിയത് അസ്ലമായിരുന്നു. വടകര മണ്ഡലത്തിൽ യുഡിഎഫ് നടത്തിയ വ്യാജപ്രചാരണത്തിൽ ആദ്യമായാണ് ഒരാളെ കോടതി ശിക്ഷിക്കുന്നത്. Copied from the Deshabhimani [article](https://www.deshabhimani.com/News/kerala/fake-video-of-kk-shailaja-muslim-league-leader-punished-77844), which licenses its text under the [CC-BY-NC-SA 4.0](https://creativecommons.org/licenses/by-nc-sa/4.0/) copyleft license.2
© 2025 Indiareply.com. All rights reserved.