Community Information
-
നാല് വരി, ആറ് വരി പാതകളിൽ ഭാരവാഹനങ്ങൾ ഇടത് ചേർന്ന് പോകുന്നില്ല.
നമ്മുടെ നാല് വരി, ആറ് വരി പാതകളിൽ ഭാര വാഹനങ്ങൾ ഇടത് ചേർന്ന് പോകുന്നില്ല. അധികം പേരും വലത്തെ ലെനിലൂടെ ആണ് വണ്ടി ഓട്ടിക്കുന്നത്. അത് കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പാത ഉപയോഗിക്കുന്ന എല്ലാവർക്കും അറിയുമല്ലോ. പലപ്പോഴും രണ്ടോ മൂന്നോ ലോറികൾ പാത മുഴുവൻ ബ്ലോക്ക് ചെയ്യും. നമ്മുടെ പാതകൾ വികസിച്ചുകൊണ്ടിരിക്കുന്നു,പലയിടത്തും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും... ലെയ്ൻ ഡിസിപ്ലിൻ പാലിക്കാതിരുന്നാൽ...എത്ര നല്ല പാതകൾ ഉണ്ടായിട്ടും എന്താണ് കാര്യം? പുതിയ ലോക നിലവാരത്തിലുള്ള പാതകൾ ഉണ്ടാക്കാൻ മുന്നിൽ നിൽക്കുന്ന സർക്കാർ സംവിധാത്തിനു എന്ത് കൊണ്ട് ഈ ചെറിയ കാര്യം നടപ്പിലാക്കാൻ കഴിയുന്നില്ല. **നിങ്ങളുടെ അഭിപ്രായത്തിൽ ഇതിന് എന്താണ് പോംവഴി ?** ബോധവത്കരണം? കർശനമായി നിയമങ്ങൾ നടപ്പിലാക്കൽ ? വൻ പിഴ ചുമത്തൽ?4
© 2025 Indiareply.com. All rights reserved.