Community Information
-
•
സിപിഎമ്മിന്റെ എഴുത്തിൽ പൊലീസിന്റെ തിരുത്ത്
തൃക്കരിപ്പൂർ (കാസർകോട്) • പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ തിരുത്തിയെഴുതി പൊലീസ്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ CPIM എന്ന് ഇംഗ്ലിഷിൽ എഴുതിയതാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് NO CRIME (നോ ക്രൈം) ആക്കിയത്. ഡിവൈഎഫ്ഐ എന്ന് എഴുതിയത് പെയ്ന്റ് ഉപയോഗിച്ച് മായ്ച്ച പൊലീസ്, സിപിഐഎമ്മിലെ അക്ഷരങ്ങൾ തട്ടിക്കൂട്ടിയാണ് ക്രൈം എന്ന വാക്ക് രൂപപ്പെടുത്തിയത്. തൊട്ടുമുകളിലായി നോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.2
© 2025 Indiareply.com. All rights reserved.