Community Information
-
കളരിപ്പയറ്റ് ; തീരുമാനം ഉടൻ , കോടതി വിധി അംഗീകരിക്കുമെന്ന് ഉഷ
> കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുള്ള കോടതിവിധിയിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു. കോടതിവിധി അംഗീകരിക്കും. ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തയ്യാറായിരുന്നില്ല. കേരളത്തിൽനിന്നും വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം. > ഒഴിവാക്കാൻ തക്കതായ കാരണം ഉണ്ടെങ്കിൽ അത് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ആതിഥേയരായ ഉത്തരാഖണ്ഡ് തയ്യാറല്ലെന്നായിരുന്നു ഐഒഎയുടെ നിലപാട്. എന്നാൽ കളരിപ്പയറ്റ് മത്സമായി നടത്താൻ ഒരു തടസ്സവുമില്ലെന്ന് ഉത്തരാഖണ്ഡ് അറിയിച്ചതോടെ ഐഒഎ വെട്ടിലായി. Copied from the Deshabhimani [article](yyyy), which licenses its text under the [CC-BY-NC-SA 4.0](https://creativecommons.org/licenses/by-nc-sa/4.0/) copyleft license.13
© 2025 Indiareply.com. All rights reserved.